1

തൃശൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ പുല്ലൂറ്റ് ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (കാർപെന്റർ) തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 18ന് രാവിലെ 11ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഉത്തര മേഖലാ ട്രെയിനിംഗ് ഇൻസ്‌പെക്ടർ ഓഫീസിൽ നടക്കും. ഗവ. അംഗീകൃത മൂന്ന് വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. പ്രതിമാസ വേതനം പരമാവധി 27,825 രൂപ. താത്പര്യള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0495 2371451.