തൃശൂർ: കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുന്നു. 18ന് രാവിലെ 10.30 ന് റീജ്യണൽ തിയറ്ററിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ, സ്റ്റീഫൻ ജോർജ്ജ്, സാബു ജോർജ്, എ.വി. വല്ലഭൻ, യൂജിൻ മൊറേലി, ഗോപിനാഥൻ താറ്റാട്ട്, സി.ആർ. വത്സൻ, പോൾസൺ മാത്യു, പോൾ എം. ചാക്കോ എന്നിവർ പങ്കെടുക്കുമെന്ന് കെ.വി. അബ്ദുൾ ഖാദർ അറിയിച്ചു.