ശബരിമല വിഷയത്തിൽ പിണറായി സർക്കാരിനെതിരെ നടന്ന തേങ്ങയുടച്ച് പ്രതിഷേധം ശോഭാ സുബിൻ ഉദ്ഘാടനം ചെയ്യുന്നു.
എടമുട്ടം: ശബരിമല വിഷയത്തിൽ സർക്കാർ അനാസ്ഥ ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് എടമുട്ടം സെന്ററിൽ തേങ്ങയുടച്ച് യൂത്ത് കോൺഗ്രസ് വേറിട്ട പ്രതിഷേധം നടത്തി. വലപ്പാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. സജിൻ കരിപ്പായി അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ലാൽ മുഖ്യപ്രഭാഷണം നടത്തി. യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. യദു കൃഷ്ണൻ, വൈസ് പ്രസിഡന്റ് കിരൺ തോമസ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വികാസ്, എടമുട്ടം പഞ്ചായത്ത് മെമ്പർ അജ്മൽ ഷെരീഫ്, കോൺഗ്രസ് നേതാക്കളായ സി.ആർ. അറുമുഖൻ, ഫിറോസ് വലിയകത്ത്, ഇക്ബാൽ, എം.എം. ജോസ് താടിക്കാരൻ, ഇ.ആർ. രഞ്ചൻ, പി.എസ്. സന്തോഷ്, സലിം, എം.എ. ഡേവിസ് കോതകുളം, യു.ആർ. രാഗേഷ്, അനിൽ കരുവത്തിൽ, സചിത്രൻ തയ്യിൽ എന്നിവർ സംസാരിച്ചു.