തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ തിരുവാതിരയോട് അനുബന്ധിച്ച് നടത്തുന്ന ആതിരോത്സവം പി. ബാലചന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അദ്ധ്യക്ഷനായി. സമിതി സെക്രട്ടറി ഹരിഹരൻ സ്വാഗതവും പ്രസിഡന്റ് പി. പങ്കജാക്ഷൻ നന്ദിയും പറഞ്ഞു. കളക്ടർ കൃഷ്ണ തേജ, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്താ, സ്‌പെഷ്യൽ കമ്മിഷണർ അനിൽ കുമാർ, തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി.എൻ. സ്വപ്‌ന, ദേവസ്വം മാനേജർ കെ.ടി. സരിത, പ്രകാശ് വാരിയർ, മാധവൻ വാരിയർ, എന്നിവർ പങ്കെടുത്തു. ആതിരോത്സവത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 500 ഓളം തിരുവാതിര സംഘങ്ങൾ പങ്കെടുക്കുന്നുണ്ട്. ഡിസംബർ 27 ആണ് തിരുവാതിര.