kp-viswan

തൃശൂർ: ആരോപണത്തിന്റെ നിഴൽ വീണയുടൻ സ്ഥാനം രാജി വച്ച കെ.പി.വിശ്വനാഥന്റെ നിലപാട് എല്ലാവരെയും

അമ്പരപ്പിച്ചു.. ആരോപണം തെളിയിക്കപ്പെടും വരെ നേതാക്കൾ അധികാരത്തിൽ തുടരുന്ന പ്രവണതയ്ക്ക് അപവാദമാണത്.
രണ്ട് തവണ മന്ത്രിയായ കെ.പി.വിശ്വനാഥൻ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനംമന്ത്രിയായിരുന്നപ്പോഴാണ് 2005ൽ . ചന്ദന മാഫിയയുമായി മന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന കോടതി പരാമർശത്തെ തുടർന്നായിരുന്നു രാജി വച്ചത്. പരാമർശം വന്നയുടൻ മന്ത്രിസ്ഥാനം രാജി വയ്ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം ദീർഘകാലം പ്രവർത്തിച്ച മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു. ആരോപണമുന്നയിച്ചവർ പോലും അദ്ദേഹത്തോട് രാജി വ

വേണ്ടെന്ന് ആവശ്യപ്പെട്ടിട്ടും പിന്മാറിയില്ല. സഹപ്രവർത്തകന്റെ രാജി തന്റെ കൈയിലെത്തിയതിനെ പറ്റിയും തേറമ്പിൽ ഓർമ്മിച്ചു. അദ്ദേഹത്തിന്റെ രാജി മാതൃകാപരവും രാഷ്ട്രീയ സത്യസന്ധതയ്ക്ക് ഉദാഹരണവുമാണ്. സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടരുതെന്ന് ചിന്തിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കരുണാകരന്റെ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള വിവാദത്തെ തുടർന്നാണ് ആദ്യം മന്ത്രിയായപ്പോൾ രാജിവച്ചത്.

രണ്ടാമത്തെ രാജി സ്വീകരിച്ചതിൽ കുറ്റബോധമുണ്ടെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പിൽക്കാലത്ത് പറഞ്ഞിരുന്നു. കോടതി പരാമർശത്തിന്റെ പേരിൽ വിശ്വനാഥൻ രാജി തന്നപ്പോൾ സ്വീകരിച്ചതിൽ മന:സാക്ഷിക്കുത്തുണ്ടെന്നാണ് പറഞ്ഞത്. പിന്നീട് കോടതി പരാമർശം പിൻവലിച്ചു.

എന്നാൽ രാജിവച്ചതിൽ തനിക്ക് യാതൊരു മനസ്താപവുമില്ലെന്നായിരുന്നു കെ.പിയുടെ പ്രതികരണം. മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് തോന്നിയതിനാലായിരുന്നു രാജി. കുറ്റവിമുക്തനാക്കിയാൽ വീണ്ടും മന്ത്രിസഭയിൽ വരാമെന്ന വിശ്വാസമുണ്ടായിരുന്നെങ്കിലും അവസരമുണ്ടായില്ല. മന്ത്രിയായിരിക്കെ വനം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിനെതിരെയും വനം കൈയേറ്റത്തിനെതിരെയും അദ്ദേഹം കർശന നടപടി സ്വീകരിച്ചിരുന്നു.