vds

തൃശൂർ: സത്യസന്ധനായ നേതാവും കോൺഗ്രസ് തറവാട്ടിലെ കാരണവരുമായിരുന്നു കെ.പി.വിശ്വനാഥനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. നിലപാടുകളിൽ കണിശതയും വ്യക്തതയും പുലർത്തിയ അദ്ദേഹം തൃശൂർ ജില്ലയിൽ കോൺഗ്രസ് പാർട്ടിയെ ശക്തമായി നയിച്ചു. മികച്ച സാമാജികനും മന്ത്രിയുമായി തിളങ്ങി. കോടതി പരാമർശം വന്നപ്പോൾ മന്ത്രിസ്ഥാനം രാജിവച്ച് രാഷ്ട്രീയ മൂല്യബോധവും ധാർമ്മികതയും ഉയർത്തിപ്പിടിച്ച വിശ്വനാഥൻ രാഷ്ട്രീയ നേതാക്കൾക്ക് അനുകരണീയ മാതൃകയാണ്. നിയമ വ്യവസ്ഥയിലൂടെ അദ്ദേഹത്തിന്റെ നിരപരാധിത്വം പിന്നീട് തെളിയിച്ചെന്നും സതീശൻ പറഞ്ഞു.