പുത്തൻചിറ: പുത്തൻചിറ ഗുരുധർമ്മ പ്രബോധിനി സഭയുടെ ആഭിമുഖ്യത്തിൽ കുടുംബ ക്ഷേമനിധിയുടെയും പുത്തൻചിറയിലെ മുഴുവൻ എസ്.എൻ.ഡി.പി ശാഖകളുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ ഗുരുധർമ്മ പ്രചരണാർത്ഥം നടത്തുന്ന പ്രഭാഷണ പരമ്പരയിലെ 23-ാമത് പ്രഭാഷണം നാളെ രാവിലെ 10 മണിക്ക് പുത്തൻചിറ ഗുരുധർമ്മ പ്രബോധിനി പ്രാർത്ഥനാ മന്ദിരത്തിൽ നടക്കും.'അരുതുകളും അരുതായ്മകളും ഗുരുവിന്റെ വീക്ഷണത്തിൽ'എന്ന വിഷയത്തിൽ ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യൻ ഷൗക്കത്ത് (മേപ്പാടി, വയനാട്) പ്രഭാഷണം നടത്തും. ഗുരുധർമ്മ പ്രബോധിനി സഭാ പ്രസിഡന്റ് രാജു പനങ്ങാട്ട് അദ്ധ്യക്ഷനാകും. എം.ഡി. ഉണ്ണിക്കൃഷ്ണൻ, തിലകൻ തയ്യിൽ, ബേബി പപ്പൻ എന്നിവർ പങ്കെടുക്കും.