
കൊടുങ്ങല്ലൂർ: മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം ജനുവരി 27 ന് കൊടുങ്ങല്ലൂരിൽ നടത്തും. സാമൂഹിക രാഷ്ട്രീയ ദേശീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിക്കും മാദ്ധ്യമ രംഗത്ത് ദേശീയതയിൽ ഉറച്ച് പത്രപ്രവർത്തനം നടത്തിയ വ്യക്തിക്കും അബ്ദുറഹ്മാൻ സ്മാരക അവാർഡ് നൽകും. എറിയാട് നടന്ന യോഗത്തിൽ മുഹമ്മദ് അബ്ദുറഹിമാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനായി തെരഞ്ഞെടുത്ത അഡ്വ.ബാബു കറുകപ്പാടത്തിന് സ്വീകരണം നൽകി. ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ കടപ്പൂർ, വൈസ് പ്രസിഡന്റുമാരായ കെ.കെ.കുഞ്ഞുമൊയ്തീൻ, ഇ.കെ.സോമൻ മാസ്റ്റർ, ടി.എം.കുഞ്ഞുമൊയ്തീൻ, ട്രഷറർ വി.എം.ഷൈൻ, ബക്കർ മേത്തല, വീക്ഷണം കരീം, ടി.കെ.നസീർ, ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.