acc


കുന്നംകുളം: തൃശൂർ റോഡിലെ ബഥനി സ്‌കൂളിന് സമീപം കണ്ടെയ്‌നർ ലോറിയും മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മിനി പിക്കപ്പ് ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഞമനേങ്ങാട് സ്വദേശി മണികണ്ഠനാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന മിനി പിക്കപ്പ് ലോറിയും, കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വരികയായിരുന്ന ഇരു വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മിനി പിക്കപ്പ് ലോറി ഡ്രൈവർക്ക് കാലിന് ഉൾപ്പെടെ പരിക്കേറ്റു. പരിക്കേറ്റ മിനി പിക്കപ്പ് ലോറി ഡ്രൈവറെ താലൂക്ക് ആശുപത്രി ആംബുലൻസ് അധികൃതർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തിൽ മേഖലയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. പേരാമംഗലം ഹൈവേ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ മിനി പിക്കപ്പ് ലോറിയുടെ മുൻവശം പൂർണമായും കണ്ടെയ്‌നർ ലോറിയുടെ മുൻവശം ഭാഗികമായും തകർന്നു.