കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ഒന്നുകുറെ ആയിരം യോഗം ഭരണസമിതി അംഗമായ ലക്ഷ്മിക്കുട്ടി അമ്മയുടെ നിര്യാണത്തിൽ ഓക്കെ യോഗത്തിന്റെ ഭരണസമിതി യോഗം അനുശോചിച്ചു. എൻ. പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി കെ.ജി. ശശിധരൻ, ട്രഷറർ കൊരട്ടിയിൽ രാമചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ സോമൻ മേനോൻ, ആനന്ദ് മേനോൻ, വിജയൻ അഗ്രശാല, രേണുക ശശിധരൻ, നളിനാക്ഷി എന്നിവർ സംസാരിച്ചു.