sfi

തൃപ്രയാർ: ശ്രീരാമ പോളിടെക്‌നിക്ക് യൂണിയൻ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ ആറെണ്ണത്തിൽ എസ്.എഫ്.ഐക്ക് എതിരില്ല. ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. വെള്ളിയാഴ്ച നടന്ന ചെയർമാൻ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ വിജയിച്ചത്. ഇ.എസ്.ശ്രേയസ് കുമാർ (ചെയർമാൻ), ടി.എസ്.റിജിൻ സാജ് (വൈസ് ചെയർമാൻ), ടി.വി.അനഘ ( ലേഡി വൈസ് ചെയർപേഴ്‌സൺ), അബ്ദുൾ ഹഖ് (ജനറൽ സെക്രട്ടറി), എനോഷ് ആന്റണി (ആർട്‌സ് ക്ലബ് സെക്രട്ടറി ), അമൽ ദേവ് ( പി.യു.സി), കെ.എ.ആരോമൽ (മാഗസിൻ എഡിറ്റർ ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.