താണിക്കുടം: ആത്മബോധോദയ സംഘം ശ്രീശുഭാനന്ദ ട്രസ്റ്റ് തൃശൂർ ശ്രീശുഭാനന്ദാശ്രമത്തിന്റെ ഉദ്ഘാടനവും ഛായാചിത്ര പ്രതിഷ്ഠയും താണിക്കുടത്ത് നടന്നു. പൊങ്ങണംകാട് ബാലസുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും തുടങ്ങിയ ഉത്രാടം ജന്മ നക്ഷത്ര ശതാബ്ദി വിളംബര ജാഥ തൃശൂർ നഗരം ചുറ്റി തിരികെയെത്തി. ഭക്തിഗാന സുധ, രഥയാത്ര, സമൂഹസദ്യ എന്നിവയും നടന്നു. ആശ്രമ മന്ദിരത്തിന്റെ ഉദ്ഘാടനം ചെറുകോൽ ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദനും ശതാബ്ദി സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസും നിർവഹിച്ചു. സ്വാമി തപസ്യാനന്ദൻ ഛായാചിത്ര പ്രതിഷ്ഠാകർമ്മം നടത്തി. സ്വാമി നന്ദാത്മജാനന്ദ, സ്വാമി ആത്മപ്രസാദ്, സ്വാമി നിത്യാനന്ദൻ, ഗുരുകർമ്മാനന്ദനിയമ്മ, ഇന്ദിര മോഹൻ, കെ. ദിനേശ്, കെ.ബി. രവി തുടങ്ങിയവർ പങ്കെടുത്തു.