കൊരട്ടി: കൊരട്ടിയെ രണ്ടായി വേർതിരിക്കുന്ന അടിപാതയ്ക്ക് പകരം തൂണുകളോട് കൂടിയ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ധർണ നടത്തി. 5.5 മീറ്റർ ഉയരത്തിലും 20 മീറ്റർ വീതിയുമുള്ള അടിപ്പാത കൊരട്ടിയിൽ വികസന മുരടിപ്പ് ഉണ്ടാക്കുമെന്നും വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുമെന്നും സമരക്കാർ ആരോപിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡെന്നീസ് കെ. ആന്റണി ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് സെക്രട്ടറി കെ.പി. തോമാസ് അദ്ധ്യക്ഷനായി. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു , പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, സംവിധായകൻ ടോം ഇമ്മട്ടി , വിവിധ പാർട്ടി നേതാക്കളായ അഡ്വ. സി.ടി. ജോഫി, ടി.വി. രാമകൃഷ്ണൻ ജോർജ് വി. ഐനിക്കൽ, എം.ജെ. ബെന്നി, കെ.എ. ജോജി, എം.കെ. സുഭാഷ്, ജോഷി ചെറുവാളൂർ എന്നിവർ പ്രസംഗിച്ചു.