koode

തൃശൂർ: ഭിന്നശേഷി കുട്ടികൾ നിർമ്മിച്ച വിവിധ വസ്തുക്കളുടെ പ്രദർശന വിപണന മേള 'കൂടെ 2.0' യ്ക്ക് ലഭിച്ചത് വൻ പിന്തുണ. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ രണ്ട് ദിവസങ്ങളിലായിരുന്നു മേള. ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലിലാണ് 21 സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടായത്. കളക്ടർ വി.ആർ.കൃഷ്ണതേജ 'കൂടെ' മേള സന്ദർശിച്ചു. ബഡ്‌സ്, ബി.ആർ.സി, സ്‌പെഷ്യൽ സ്‌കൂളുകൾ തുടങ്ങിയവയിലെ കുട്ടികളാണ് ഉത്പന്നങ്ങളുമായെത്തിയത്. അലോവേര ജ്യൂസ്, അരി ഹൽവ, കിളി ഞാവൽ സ്‌ക്വാഷ്, ചെമ്പരത്തി ജ്യൂസ്, ബട്ടർ കുക്കീസ്, മുന്തിരിങ്ങ അച്ചാർ തുടങ്ങി വ്യത്യസ്തമായ ആഹാരങ്ങൾ, ക്രിസ്മസ് അലങ്കാരങ്ങൾ, വീട്ടുപയോഗത്തിന് ആവശ്യമായ വിവിധ വസ്തുക്കൾ തുടങ്ങിയവ ഉണ്ടായിരുന്നു. ഇതിന് പുറമേ ഒമ്പത് മേളകൾ കുട്ടികൾ ഒരുക്കിയിട്ടുണ്ട്.