
തൃശൂർ: ക്ലീൻ ആൻഡ് ഗ്രീൻ കളക്ടറേറ്റ് സംരംഭത്തിന്റെ ഭാഗമായി കളക്ടറേറ്റിലെ ഔഷധ സസ്യ ഉദ്യാനം ശുചീകരിച്ചു. എ.ഡി.എം ടി.മുരളി ഉദ്ഘാടനം ചെയ്തു. കളക്ടർ വി.ആർ.കൃഷ്ണതേജ ഔഷധ ഉദ്യാനം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസിലെ ഏജന്റുമാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ ബിജു, ഹുസൂർ ശിരസ്തദാർ പ്രാൺസിംഗ്, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ വിനോദ്കുമാർ, തൃശൂർ ഔഷധി പഞ്ചകർമ്മ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.രജിതൻ, സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്‌സ് ബോർഡ് സയന്റിഫിക് ഓഫീസർ പയസ് തുടങ്ങിയവർ പങ്കെടുത്തു.