മാള: ഭോപ്പാലിൽ നടക്കുന്ന റൈഫിൾ ഷൂട്ടിംഗ് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ കുഴൂർ ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ യോഗ്യത നേടി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന റൈഫിൾ ഷൂട്ടിംഗ് മത്സരത്തിൽ പീപ് സൈറ്റ് എയർ റൈഫിൾ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ക്രിസ്റ്റീന കിഷോർ (സിൽവർ മെഡൽ), എയ്ഞ്ചലിൻ ജെയിംസ് (ബ്രോൺസ് മെഡൽ), ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എൽജോ ബിജു (ബ്രോൺസ് മെഡൽ) എന്നിവ നേടിയാണ് മൂവരും ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയത്.
26 മുതൽ ജനുവരി ഒന്നു വരെ ഭോപ്പാലിൽ വച്ചാണ് ദേശീയ മത്സരം നടക്കുന്നത്. പീപ് സൈറ്റ് വിഭാഗത്തിൽ എ.ജെ. അമൽ നാലാം സ്ഥാനവും അക്ഷയ് ജെ. നായർ അഞ്ചാം സ്ഥാനവും അഭിനവ് അജി ആൻഡ് പന്തലാസ സുഭാഷ് ആറാം സ്ഥാനവും മനു ബൈജു ആൻഡ് എ.എൻ. നഹല ഏഴാം സ്ഥാനവും നേടി മെറിറ്റ് സർട്ടിഫിക്കറ്റിന് അർഹരായി. എം.വി. അശ്വതി, നിവേദിത ശ്യാംജിത്ത്, സി.എസ് .ശിവാനി, എ.ആർ. ആതിര എന്നിവരാണ് ഓപ്പൺ സൈറ്റ് എയർ റൈഫിൾ മത്സരത്തിൽ പങ്കെടുത്ത് അംഗീകാരം നേടിയത്. സംസ്ഥാന റൈഫിൾ ഷൂട്ടിംഗ് മത്സരത്തിൽ തൃശൂർ ജില്ല ചാമ്പ്യന്മാരായി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച കുഴൂർ ഗവ. ഹൈസ്‌കൂൾ ഓവറാൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.