മാള: ചരിത്ര പ്രസിദ്ധവും വാസ്തുവിദ്യാ വൈഭവമുള്ള ഐരാണിക്കുളം മഹാദേവക്ഷേത്രത്തിൽ മുസിരീസ് പൈതൃക ഫണ്ട് ഉപയോഗിച്ച് മൂന്ന് കോടിയോളം രൂപ ചെലവിൽ നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. മോടി കൂട്ടിയ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന് 20ന് കൊടിയേറും. കേരളത്തിൽ പരശുരാമൻ സ്ഥാപിച്ച 64 ഗ്രാമക്ഷേത്രങ്ങളിൽ ഒന്നും പഞ്ചൈശ്വര പ്രസിദ്ധമായതും ഇരുനില വട്ട ശ്രീകോവിലുള്ളതും ശിവ, പാർവതി, സുബ്രഹ്മണ്യ വിഗ്രഹങ്ങൾ ഒരുമിച്ച് ഒരു പീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവ പ്രതിഷ്ഠയുള്ള പുരാതന ക്ഷേത്രമാണിത്. ഒട്ടുംതന്നെ സിമന്റ് ഉപയോഗിക്കാതെ തികച്ചും പൈതൃക രീതിയിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവഹിച്ചത് ഇൻങ്കലാണ്. കരാർ പ്രകാരമുള്ള നിർമ്മാണ പ്രവൃത്തികൾ നടത്തിയത് തിരുവനന്തപുരത്തെ ഹൈ ഇലകറ്റ് എന്റർപ്രൈസസാണ്. ആഞ്ഞിലിത്തടിയിൽ തീർത്ത മരപ്പണികളിലെല്ലാം സവിശേഷമായ അഷ്ടക്കൂട്ട് അടിച്ചിട്ടുണ്ട്. ആറ്റുമണലും ഖനനം ചെയ്‌തെടുത്ത കുമ്മായവും കടുക്കയും വെള്ളവും ശർക്കരയും പ്രത്യേക അനുപാതത്തിൽ വലിയ ഗ്രൈൻഡറിലിട്ട് അരച്ചെടുത്തതാണ് ചുമരുകൾ തേച്ചത്.

പൂർത്തിയാക്കിയ പ്രധാന പുനരുദ്ധാരണ പ്രവർത്തനങ്ങൾ