
കുന്നംകുളം: സി.എം.പിയുടെ ജില്ലാ സമ്മേളനം ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ആർ.എൻ നമ്പീശൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നിസാർ, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പിള്ളി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.പി.കമറുദ്ധീൻ, ഇടുക്കി ജില്ലാ സെക്രട്ടറി കെ.എ.കുര്യൻ തുടങ്ങിയവർ സംസാരിച്ചു. പുഷ്പാർച്ചനയും, പതാക ഉയർത്തലും നടത്തിയ ശേഷം സമ്മേളനം ആരംഭിച്ചു. ജില്ലാ സെക്രട്ടറി ജെയ്‌സിംഗ് കൃഷ്ണൻ, വികാസ് ചക്രപാണി, തോമസ് മാസ്റ്റർ, മിനി രമേഷ്, ജോസ് മാറോക്കി, വിജി അനിൽ, മിനി രമേശ് തുടങ്ങിയവർ സംസാരിച്ചു. സപ്ലെക്കോയിൽ അവശ്യസാധനങ്ങൾ കിട്ടാനില്ലാത്ത അവസ്ഥയും, നെൽക്കർഷരുടെ കുടിശിക പ്രശ്‌നവും പരിഹരിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.