1

വടക്കാഞ്ചേരി: സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ പുതുതായി ആരംഭിക്കുന്ന ലൈബ്രറിക്ക് നാട്ടിക എം.എൽ.എ സി.സി. മുകുന്ദൻ പുസ്തകം കൈമാറി. വായനയെ പ്രോത്സാഹിപ്പിക്കാനും ലൈബ്രറികളുടെ അടിസ്ഥാന വികസനത്തിനും മികച്ച പിന്തുണയാണ് എൽ.ഡി.എഫ്. സർക്കാരും കേരള നിയമസഭയും നൽകുന്നതെന്ന് യോഗത്തിൽ സി.സി.മുകുന്ദൻ എം.എൽ.എ. പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.എം.സതീശൻ എം.എൽ.എ. യിൽ നിന്ന് പുസ്തകമേറ്റുവാങ്ങി. സി. പി.ഐ. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.യു.കബീർ, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി.വി.പൗലോസ്, മാധ്യമ പ്രവർത്തകൻ ജോൺസൺ പോണല്ലൂർ, യുവകലാസാഹിതി മണ്ഡലം സെക്രട്ടറി കെ.പി.തോമസ് സംസാരിച്ചു. എ.എ.റിയാസ്, കെ.എ. ചന്ദ്രൻ, സക്കീർ ഹുസൈൻ, കെ. സരേന്ദ്രൻ, സുനിൽ കുന്നത്തേരി എന്നിവർ നേതൃത്വം നല്കി. 26 ന് വൈകീട്ട് 5ന് ലൈബ്രറിയുടെ ഉദ്ഘാടനം നടക്കും.