
ചാലക്കുടി: സി.ഐ.ടി.യു ഏരിയ കമ്മിറ്റി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ടി.എസ്. മാഹിൻ അനുസ്മരണ ദിനം സംഘടിപ്പിച്ചു. ടൗൺ ചുറ്റിയുള്ള പ്രകടനത്തെ തുടർന്ന് ട്രങ്ക് റോഡ് ജംഗ്ഷനിൽ നടത്തിയ പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ.രാഹുൽ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ഇ.എ.ജയതിലകൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബി.ഡി.ദേവസി, ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.പി.തോമസ്, നിധിൻ പുല്ലൻ, കെ.ബി.ഷബീർ, വി.പി.ഷാജഹാൻ, ബിജു കൊടിയൻ എന്നിവർ പ്രസംഗിച്ചു. പോട്ടയിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. പ്രകടനത്തിന് ശേഷം സംഘടിപ്പിച്ച പൊതുയോഗം ബി.പി.ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് തുളസീദാസ് അദ്ധ്യക്ഷനായി. ബി.ഡി.ദേവസി, കെ.എസ്.അശോകൻ, ഇ.എ.ജയതിലകൻ, എം.എൻ.ശശിധരൻ, കെ.ബി.ഷബീർ എന്നിവർ പ്രസംഗിച്ചു.