temple-
മനയ്ക്കലപ്പടി ആനക്കൽ ശ്രീ ധന്വന്തരി ക്ഷേത്രം.

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി ആനയ്ക്കൽ ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് ഇന്ന് തുടക്കം. പത്ത് ദിവസത്തോളം നീണ്ടു നിൽക്കുന്ന മഹോത്സവത്തിന്റെ ഭാഗമായി വിശേഷാൽ പൂജകൾ, ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, കലശാഭിക്ഷേകം, ചുറ്റുവിളക്ക്, ദീപാരാധന തുടർന്ന് വിവിധ ദേശക്കാരുടെ കാവിടിയാട്ടം, പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ, നാടകം, ശിങ്കാരിമേളം എന്നിവ ഉണ്ടാകും. ഡിസംബർ 26ന് മഹോത്സവം സമാപിക്കും. ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ മനോഹരൻ ആക്ലിപറമ്പിൽ, ഭാസ്‌ക്കരൻ മണമ്മൽ, ബാബു മണമ്മൽ, പ്രദീപ് വടശ്ശേരി, രവി ചെമ്പൻകൊച്ചി എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിന് തന്ത്രി നകരമൺ ത്രിവിക്രമൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.