sports

ചാലക്കുടി: ഭിന്നശേഷി മാസാചരണത്തിന്റ ഭാഗമായി ചാലക്കുടി സൗത്ത് റോട്ടറി ക്ലബ്ബും ബി.ആർ.സി ചാലക്കുടിയും സംയുകതമായി ഇൻക്ലൂസിവ് കായികോത്സവം സംഘടിപ്പിച്ചു. കാർമൽ സ്‌കൂൾ ഗ്രൗണ്ടിൽ നഗരസഭാ വൈസ് ചെയർ പേഴ്‌സൺ ആലിസ് ഷിബു ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ ബിന്ദു ശശികുമാർ അദ്ധ്യക്ഷയായി. റോട്ടറി ക്ലബ് പ്രസിഡന്റ് എം.എസ്. ദിലീപ് മുഖ്യാതിഥിയായി. ആയിജോജു പതിയാപറമ്പിൽ സമ്മാനദാനം നിർവഹിച്ചു.