
തൃശൂർ : അന്തരിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.പി.വിശ്വനാഥനെ അനുസ്മരിച്ച് സർവകക്ഷിയോഗം. പൊതുപ്രവർത്തനത്തിലെന്നും ഉറച്ച നിലപാടിന് ഉടമയായിരുന്നു കെ.പി.വിശ്വനാഥനെന്ന് മുൻ നിയമസഭാ സ്പീക്കർ വി.എം.സുധീരൻ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.പ്രതാപൻ എം.പി അനുശോചന പ്രമേയം അവതരിപ്പിച്ചു.
മേയർ എം.കെ.വർഗീസ്, പി.ബാലചന്ദ്രൻ എം.എൽ.എ, എം.എം.വർഗീസ്, കെ.കെ.വൽസരാജ്, തേറമ്പിൽ രാമകൃഷ്ണൻ, എം.എസ്.സമ്പൂർണ്ണ, ബിജോയ് തോമസ്, എം.കെ.കണ്ണൻ, തോമസ് ഉണ്ണിയാടൻ, പി.എ.മാധവൻ, ഒ.അബ്ദുറഹ്മാൻകുട്ടി, എം.പി.വിൻസെന്റ്, ടി.വി.ചന്ദ്രമോഹൻ, സി.എ.റഷീദ്, സി.ആർ.വൽസൻ, അഡ്വ.ജോഫി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, ജോസ് തോട്ടുങ്ങൽ, ബലരാമൻ നായർ, എം.വി.വിനീത, സുനിൽ അന്തിക്കാട്, ജോസഫ് ടാജറ്റ്, ഐ.പി.പോൾ, രാജൻ പല്ലൻ തുടങ്ങിയവർ അനുസ്മരിച്ചു.