
തൃശൂർ: തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യുന്ന താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗത്തിൽ നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ കൂടുതലായി അസിസ്റ്റന്റ് ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസറെയും ടെക്‌നിക്കൽ അസിസ്റ്റന്റിനെയും നിയമിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശ നടപ്പിൽ വരുത്തണമെന്ന് കെ.ആർ.ഡി.എസ്.എ തൃശൂർ താലൂക്ക് ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വി.സിനീഷ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ : അജിത വി.ജോർജ്ജ് (പ്രസി.), വിഷ്ണുപാൽ എം.ബി (വൈ. പ്രസി.), തഫ്‌സൽ.വി (സെക്ര.) ഷേർളി സേവ്യർ (ജോ. സെക്ര.) അനീഷ്.കെ.എ (ട്രഷറർ). വനിതാ കമ്മിറ്റി : ഷേർളി സേവ്യർ (പ്രസി.), എം.സി.ഷീന (സെക്ര.)