
തൃശൂർ: വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന കോർപ്പറേഷനെതിരെ വിവിധ സമര പരിപാടികൾക്ക് കേരള വഴി വാണിഭ സഭ (എച്ച്.എം.എസ്) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കോർപ്പറേഷൻ ഉപരോധ സമരമുൾപ്പെടെയുള്ള സമരം സംഘടിപ്പിക്കും. സുപ്രീം കോടതി വിധിക്കെതിരായി വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടികളാണ് കോർപ്പറേഷൻ അനുവർത്തിക്കുന്നത്. ഇതിനെതിരെ വഴിയോര കച്ചവടക്കാരെ അണിനിരത്താനും ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഐ.എ.റപ്പായി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മനോജ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ആന്റണി, വർക്കിംഗ് പ്രസിഡന്റ് സതീഷ് കളത്തിൽ, അജയ കുമാർ, പി.ഡി.ജോസ്, ടി.എസ്.ബാലൻ, ഉഷ ദിവാകരൻ, അഷറഫ് കെ.എ എന്നിവർ സംസാരിച്ചു.