zoo

തൃശൂർ: മൃഗശാലകളുടെ പ്രതിവാര അവധി ദിനമായ തിങ്കളാഴ്ച ക്രിസ്തുമസ് പ്രമാണിച്ച് തുറന്ന് പ്രവർത്തിക്കണമെന്ന് സംസ്ഥാന സൂ ഡയറക്ടർ നൽകിയിരിക്കുന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്ന് ഫ്രണ്ട്‌സ് ഒഫ് സൂ അഭ്യർത്ഥിച്ചു. അംഗീകൃത മൃഗശാലകൾക്കും സുവോളജിക്കൽ പാർക്കുകൾക്കും ആഴ്ചയിൽ ഒരിക്കലുള്ള അവധി ലോകത്ത് അനുവർത്തിച്ചു പോരുന്ന ആരോഗ്യരക്ഷാ പരിപാലനപ്രവർത്തനമാണ്. മൃഗശാലകൾക്ക് അംഗീകാരം നൽകുന്ന കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിബന്ധനകളിൽ സുപ്രധാനമായത് ആഴ്ചയിലൊരിക്കൽ അവധി നൽകണമെന്നാണ്. ഉത്തരവ് പുന:പരിശോധിക്കണം എന്നാവശ്യപ്പെട്ട് മന്ത്രി ചിഞ്ചു റാണിക്കും സംസ്ഥാന മൃഗശാല ഡയറക്ടർക്കും ഫ്രണ്ട്‌സ് ഒഫ് സൂ സെക്രട്ടറി എം.പീതാംബരൻ കത്ത് നൽകി.