
കൊടുങ്ങല്ലൂർ: മെർമെയ്ഡ് യോഗ പോസിൽ കൊടുങ്ങല്ലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ കെ.എം. അനഘയ്ക്ക് ഗിന്നസ് റെക്കാഡ്. തിരുപ്പൂർ സ്വദേശി രൂപ ഗണേഷിന്റെ ഒരു മണിക്കൂർ15 മിനിറ്റ് 5 സെക്കന്റ് റെക്കാഡാണ് അനഘ പഴങ്കഥയാക്കിയത്. ഒരു മണിക്കൂർ 27 മിനിറ്റ് രണ്ട് സെക്കന്റ് മെർമെയ്ഡ് പോസിൽ നിന്നാണ് അനഘ കെ.എം റെക്കാഡ് മറികടന്നത്.
കൊടുങ്ങല്ലൂർ ഒ.കെ. ആശുപത്രിക്ക് സമീപം താമസിക്കുന്ന നാട്ടിക എസ്.എൻ.എം കോളേജിലെ റിട്ട. ലാബ് അസിസ്റ്റന്റായ കെ.പി. മനോജിന്റെയും പ്രസീതയുടെയും മകളാണ് അനഘ. ഡിപ്ലോമ കമ്പ്യൂട്ടർ കോഴ്‌സ് പഠിക്കുന്ന അഖിൽ സഹോദരനാണ്. ശൃംഗപുരം റോട്ടറി ക്ലബ് ഹാളിൽ ഇന്നലെ രാവിലെ ഒമ്പത് മുതൽ നടന്ന പരിപാടി നിരീക്ഷിക്കാൻ യോഗ അദ്ധ്യാപകരായ സിനി, പത്മജ എന്നിവർ സന്നിഹിതരായിരുന്നു. ഗിന്നസ് സുനിൽ, ജോസഫ്, അനീഷ്, സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.