bank

തൃശൂർ: സ്വർണ്ണത്തെ വെല്ലുന്ന മുക്കുപണ്ട ഉരുപ്പടികൾ കൊണ്ടുവന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ച് കടന്നുകളയുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന രീതിയിൽ നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്ന് പ്രൈവറ്റ് ബാങ്കേഴ്‌സ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങളിൽ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രൈവറ്റ് ബാങ്കേഴ്‌സ് സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്ന് ഓൺലൈനായി സമ്മേളന ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.എ.ജോസ് അദ്ധ്യക്ഷനായി. പി.ബാലചന്ദ്രൻ എം.എൽ.എ ബിസിനസ് മീറ്റിംഗിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ, കൗൺസിലർ വിനോദ് പൊള്ളാഞ്ചേരി എന്നിവർ മുഖ്യാതിഥികളായി. രക്ഷാധികാരി സി.എം.ജേക്കബ്, ജനറൽ സെക്രട്ടറി കെ.കെ.ഗോപു, ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി, വർക്കിംഗ് പ്രസിഡന്റ് ഷാജു പുളിക്കൻ, സുനിൽകുമാർ പി.കെ, പുഷ്പകുമാർ പി.ആർ, പി.കെ.രാജേശ്വരൻ, അനിൽ.ജെ, എ.പി.കൃഷ്ണകുമാർ, ലിജി സോജൻ, കെ.വി.ഷാജി എന്നിവർ പ്രസംഗിച്ചു.