
തൃശൂർ : കേരള കോൺഗ്രസ് ജില്ലാ ക്യാമ്പ് പാർട്ടി വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പ്രാദേശിക പാർട്ടികളുടെ പ്രസക്തിയും പ്രാധാന്യവും വർദ്ധിച്ചു വരികയാണെന്നും ഫെഡറൽ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക പാർട്ടികൾ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയിൽ എല്ലാ കക്ഷികൾക്കും അർഹമായപ്രതിനിധ്യം നൽകണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജനറൽ ജോയ് അബ്രാഹം മുഖ്യപ്രഭാഷണം നടത്തി. അഡ്വ.തോമസ് ഉണ്ണിയാടൻ, അഡ്വ.കെ.ഫ്രാൻസിസ് ജോർജ്, അപു ജോൺ ജോസഫ്, ജോൺസൺ കാഞ്ഞിരത്തിങ്കൽ, ഡോ.ദിനേശ് കർത്ത, മിനി മോഹൻദാസ്, ജോയ് ഗോപുരാൻ തുടങ്ങിയവർ പ്രസംഗിച്ചു.