
തൃശൂർ : അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക് ഷോപ്‌സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഒ.രാജഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നസീർ കള്ളിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ടി.പി.ബാലൻ, കെ.ജി.ഗോപകുമാർ, സുധീർ മേനോൻ, മീരാണ്ണൻ, കരമന ഗോപൻ, റെന്നി കെ.മാത്യു , രാധാകൃഷ്ണൻ രാധാലയം, മുഹമ്മദ് ഷാ , ഫെനിൽ എം.പോൾ, തമ്പി.എസ്.പിള്ള , ദിലീപ് കുമാർ, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. ക്ഷേമനിധി ലയനം നടപ്പിലാക്കുക , പൊല്യൂഷൻ പരിധിയിൽ നിന്ന് വർക്‌ഷോപ് മേഖലയെ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ഭാരാവാഹികൾ: കെ.ജി.ഗോപകുമാർ( പ്രസി.), നസീർ കള്ളിക്കാട് (ജനറൽ സെക്ര.)