adaravu-samalanam

കൊടകര: വട്ടേക്കാട് തപോവനം നവഗ്രഹ ശിവക്ഷേത്രത്തിൽ ആരക്ഷകഹോമവും ആദരവും നടന്നു. ഡൽഹിയിൽ നടന്ന അഖില ഭാരതീയ യജ്ഞ സമിതിയുടെ സമ്മേളനത്തിൽ മുഖ്യആചാര്യനായി നിയമിതനായ വേൾഡ് റെക്കാഡ് ജേതാവ് അശ്വനിദേവ് തന്ത്രിയെയും മറ്റു ആചാര്യന്മാരെയും ആദരിക്കുന്ന ചടങ്ങും 108 സന്യാസിമാരുടെയും ആചാര്യന്മാരുടെയും നേതൃത്വത്തിൽ ആരക്ഷകഹോമവും നടന്നു. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായിക മന്ത്രി പശുപതികുമാർ പരസ് ഉദ്ഘാടനം ചെയ്തു. തപോവനം അശ്വനിദേവ് തന്ത്രികൾ അദ്ധ്യക്ഷനായി.

യാഗം ജനറൽ കൺവീനർ കെ.ആർ. ദിനേശൻ, ആർ.എൽ.ജെ.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി, റാംജി സിംഗ്, സംസ്ഥാന പ്രസിഡന്റ്, നിയാസ് വൈയാരകം, സെൻട്രൽ മിനിസ്റ്റർ പി.ആർ.ഒ അയൂബ് ഖാൻ, കർണാടക മുൻ പ്രസിഡന്റ് ശിൽപ്പ സുബീഷ് വാസുദേവ്, ചലച്ചിത്രതാരം സുരഭി ലക്ഷ്മി, സിനിമ സീരിയൽ താരം നിഷ സാരംഗ്, യാഗം ചെയർമാൻ കെ.വി. ദിനേശ് ബാബു, ആചാര്യ സേതുമാധവ്, സ്വാമി സായീശ്വരാന്ദ, സ്വാമി സാധു കൃഷ്ണാനന്ദ, കെ.ആർ. ദേവദാസ്, രാമചന്ദ്രൻ തൊടുപുഴ, ചാഴൂർ ശ്രീകുമാർ തന്ത്രി, വാർഡ് മെമ്പർ സജിനി സന്തോഷ് തുടങ്ങിയവ പങ്കെടുത്തു.

കഴിഞ്ഞ അതിരുദ്രമഹായാഗത്തിലെ അംഗങ്ങൾക്കുള്ള അഞ്ഞൂറോളം സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ക്ഷേത്രച്ചടങ്ങുകളിലും ഹോമത്തിലും പ്രസാദ ഊട്ടിലും നിരവധി ഭക്തർപങ്കെടുത്തു.