
വെള്ളാങ്ങല്ലൂർ: തിലാപ്പിയ മത്സ്യക്കൃഷിയെ കുറിച്ച് കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികൾ പഠനം നടത്തി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ കെ.എ.അമീന ഫാത്തിമ, എ.ബി.അമന്‍ എന്നിവരാണ് തിലാപ്പിയ മത്സ്യത്തിന്റെ സവിശേഷതകള്‍, ഇനങ്ങള്‍, വളര്‍ത്തു രീതികള്‍, പോഷക മൂല്യം തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തിയത്. അദ്ധ്യാപകരായ എം.ലീന, സി.എ.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ പഠനത്തിനാവശ്യമായ വിവരശേഖരണം നടത്തിയത്. കേരള യൂണിവേഴ്സിറ്റി ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ വകുപ്പിലെ പ്രൊഫസര്‍ ഡോ.ബിജു കുമാര്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ ഫിഷറീസ് പ്രൊമോട്ടര്‍ വിദ്യാഷാജി, മത്സ്യക്കര്‍ഷകര്‍ തുടങ്ങിയവര്‍ ആവശ്യമായ വിവരം നല്‍കി. ഇവരുടെ പഠനത്തിന് ഉപജില്ലാ തല ശാസ്ത്രോത്സവത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.