sarvamada-samalanam

കൊടകര: പേരാമ്പ്ര ഗുരുപുരം ശ്രീ നാരായണ ഗുരു ചൈതന്യ മഠത്തിൽ സർവമത മഹാസമ്മേളന ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. സമ്മേളനം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അദ്ധ്യക്ഷനായി. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാഗാംനന്ദ സ്വാമി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ മൗലവി കോഴിക്കോട്, പ്രബോധതീർത്ഥ സ്വാമി ശിവഗിരി മഠം, ഗ്യരുദർശന രഘന ചാലക്കുടി, കൊടകര പഞ്ചയത്ത് പ്രസിഡന്റ് അമ്പിളി സോമൻ, എസ്.എൻ.ഡി.പി യോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, ഗുരുധർമ്മ പ്രചാരണ സഭ പ്രസിഡന്റ് കെ.കെ.ചന്ദ്രശേഖരൻ, പഞ്ചായത്ത് അംഗംങ്ങളായ പി.എ.റെക്‌സ്, ടി.വി.പ്രജിത്ത്, പ്രനില ഗിരീശൻ, ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി കെ.യു.വേണുഗോപാൽ, ഗുരുചൈതന്യ മഠം ഇൻ ചാർജ് സ്വാമി ചൈതന്യാനന്ദ സരസ്വതി, ജനറൽ കൺവീനർ എ.കെ.ജയരാജ്, കൺവീനർ പി.എ.കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ഗുരുധർമ്മ പ്രചാരണസഭ ചർച്ചാ സമ്മേളനത്തിൽ ഗുരുധർമ്മ പ്രചാരണം കാലഘട്ടത്തിന്റെ അനിവാര്യത എന്ന വിഷയത്തിൽ സ്വാമി സച്ചിദാനന്ദ ചർച്ച നയിച്ചു.