
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നാരായണമംഗലം കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ആരംഭിച്ചു. ക്ഷേത്രം ശാന്തി അഖിലും വെളിച്ചപ്പാട് മനോഹരൻ വടക്കേടത്തും ക്ഷേത്രച്ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ഡിസം: 26 ന് ക്ഷേത്രം തന്ത്രി സത്യധർമ്മൻ അടികളുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ ഉത്സവ ഗുരുതി നടക്കും. പറയെടുപ്പ്, മഹിളാവിഭാഗത്തിന്റെ തിരുവാതിരക്കളി, നിറമാല, ചുറ്റുവിളക്ക്, കുട്ടികളുടെ കലാപരിപാടികൾ, ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കൽ, അഷ്ടമഹാഗണപതി ഹോമം, ശതകലശാഭിഷേകം, പ്രസാദ ഊട്ട്, മഹിളാ വിഭാഗം താലം വരവ്, ശിങ്കാരിമേളം, കാവടിയാട്ടം എന്നിവയുണ്ടാകും. ടൗൺ വിഭാഗം, തെക്കുംഭാഗം , സൗഹൃദയ കൂട്ടായ്മ വടക്കുംഭാഗം, യുവകലാസമിതി, വേൽ മുരുക കാവടി സംഘം മുതലായവ പത്താമുദയ മഹോത്സവത്തിൽ പങ്കെടുക്കും. ശ്രീകൃഷ്ണ ബാലോദയം പ്രസിഡന്റ് ബാലൻ വല്ലച്ചിറ, സെക്രട്ടറി ശിവജി കണക്കത്തറ, ട്രഷറർ സത്യൻ ചെന്തുരുത്തി എന്നിവർ നേതൃത്വം നൽകും.