തൃശൂർ: പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി പി.ജി വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ പരിപാടിയുടെ ഭാഗമായി നോവൽ സംവാദം നടത്തി. 'ദേശപ്പാന' നോവലിനെ ആസ്പദമാക്കി നടന്ന സംവാദം വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ എം.എൻ. വിനയകുമാർ അദ്ധ്യക്ഷനായി. ഡോ. സി.എഫ്. ജോൺ ജോഫി രചിച്ച കൃതി എഴുത്തുകാരി കെ.വി. സുമംഗല അവതരിപ്പിച്ചു. ഡോ. എം. റോയ് മാത്യു മോഡറേറ്ററായി. മാടമ്പ് സൂര്യൻ, ഡോ. ഡി. ഷീല, സിസ്റ്റർ ഡാനി സി. ഫ്രാൻസീസ്, കെ.പി. സലീന, ലിസി കോര, ഫാ. ഡോ. സണ്ണി ജോസ് എസ്.ജെ, ഡോ. കെ.ജി. വിശ്വനാഥൻ, ടി. വർഗീസ്, ഐ. മഹേന്ദർ, വി.സി. സുമന്ത്രൻ, ഡോ. വി.സി. ബിനോജ്, മിണാലൂർ സി. രവീന്ദ്രനാഥ്, സുരേഷ് പുതുക്കുളങ്ങര, നോവലിസ്റ്റ് ഡോ. സി.എഫ്. ജോൺ ജോഫി എന്നിവർ സംസാരിച്ചു.