തൃശൂർ: പ്രസാധന രംഗത്തെ പെൺകൂട്ടായ്മയായ സമത കാട് അതിജീവനം എന്ന വിഷയത്തിൽ ഷോർട്ട്ഫിലിം ഫെസ്റ്റ് നടത്തുന്നു. പത്ത് മിനിറ്റ് സമയദൈർഘ്യമുള്ള ഷോർട്ട് ഫിലിം ജനുവരി ഒന്നിന് ശേഷം പ്രസിദ്ധീകരിച്ചതാകണം. ഉടമസ്ഥാവകാശം പ്രസാധകനിലോ സംവിധായകനിലോ നിക്ഷിപ്തമായിരിക്കണം. സംവിധായകന് 35 വയസ് കഴിയരുത്. തെരഞ്ഞെടുക്കപ്പെടുന്ന പത്തെണ്ണം സമത പ്രസിദ്ധീകരിച്ച ആമസോൺ നരഭോജികൾ കാടേറുമ്പോൾ എന്ന പുസ്തകപ്രകാശനത്തോട് അനുബന്ധിച്ചുള്ള ഫെസ്റ്റിൽ പ്രദർശിപ്പിക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 25,000, 20,000 കാഷ് അവാർഡും ഫലകവും നൽകും. മികച്ചവ തയ്യാറാക്കിയവർക്ക് രഞ്ജിത്ത് ചിറ്റാടെയുടെ പുതിയ ചിത്രത്തിന്റെ ഭാഗമാകാം. താത്പര്യമുള്ളവർ 25നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8714139845. അവസാന തീയതി ജനുവരി 15.