itti
ഡോ. നാറാസ് ഇട്ടിരവി നമ്പൂതിരി

തൃശൂർ: തൃശൂർ തെക്കേ മഠത്തിന്റെ ആചാര്യരത്‌നം പുരസ്‌കാരം വേദ ശ്രൗത പണ്ഡിതനായ ഡോ. നാറാസ് ഇട്ടിരവി നമ്പൂതിരിക്ക്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം 23ന് വൈകിട്ട് 3.30ന് തെക്കേമഠം ശ്രീഭദ്രാ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ കലക്ടർ വി.ആർ. കൃഷ്ണതേജ സമാനിക്കും. മൂപ്പിൽ സ്വാമിയാർ ഭദ്രദീപം തെളിക്കും. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് അദ്ധ്യക്ഷനാകും. വേദത്തിലും ശ്രൗത ശാസ്ത്രത്തിലും അവഗാഹം നേടിയ ആയുർവേദ ഡോക്ടറായ ഇട്ടിരവി നമ്പൂതിരി കഴിഞ്ഞ വർഷം കടവല്ലൂർ അന്യോന്യത്തിൽ പങ്കെടുത്ത് ഋഗ്വേദത്തിലെ പരമോന്നത ബിരുദമായ കടന്നിരിക്കൽ കഴിഞ്ഞ വേദജ്ഞനാണ്. എടപ്പാൾ നാരായണമംഗലത്ത് കുടുംബാംഗമാണ്. 45 വർഷമായി വേദവും ശ്രൗതവും പഠിപ്പിച്ചു വരുന്നു.