തൃശൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയും കെ.ആർ. തോമസ് സ്മാരക ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലേന്ത്യ ഫ്‌ളെഡ്‌ലിറ്റ് സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് മുൻ എം.പി. ഡോ. പി.കെ. ബിജു ഉദ്ഘാടനം ചെയ്തു. ഇ. സുനിൽകുമാർ അദ്ധ്യക്ഷനായി. ബൈജു ചുള്ളിയിൽ വിശിഷ്ടാതിഥിയായി. സെവൻസ് ഫുട്‌ബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ, സെവൻസ് ഫുട്‌ബാൾ അസോസിയേഷൻ മേഖലാ പ്രസിഡന്റ് കെ.ജി. ശശി, സി.പി.എം ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ എന്നിവർ പതാക ഉയർത്തി.
കോർപറേഷൻ കൗൺസിലർ എ.ആർ. രാഹുൽനാഥ്, ഡിവൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് വിജയ്ഹരി, ബിന്നി ഇമ്മട്ടി, ബിന്ദു സജി, പി.ആർ. കണ്ണൻ, വിനോദ് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ. തലക്കോട്ടൂർ സ്വാഗതവും, തോമസ് ഫ്രാൻസിസ് നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരത്തിൽ കെ.എം.ജി മാവൂറിനെ 2- 0ത്തിന് തോൽപ്പിച്ച് റിയൽ എഫ്.സി തെന്നല ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി.