തൃശൂർ: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കൊടുങ്ങല്ലൂരിലെ മത്സര പരീക്ഷാ പരിശീലന കേന്ദ്രമായ കോച്ചിംഗ് സെന്റർ ഫൊർ മൈനോറിറ്റി യൂത്തിൽ പ്രവേശനം ആരംഭിച്ചു. 2024 ജനുവരി ഒന്നിന് ആരംഭിക്കുന്ന റെഗുലർ, ഹോളിഡേ ബാച്ചുകളിലേക്കാണ് അഡ്മിഷൻ. ആറ് മാസത്തെ കോഴ്‌സുകളിലേക്ക് ന്യൂനപക്ഷ ഉദ്യോഗാർത്ഥികൾക്കാണ് പ്രവേശനം. താത്പര്യമുള്ളവർ 2 ഫോട്ടോ, എസ്.എസ്.എൽ.സി പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും പരിശീലന കേന്ദ്രവുമായി ബന്ധപ്പെടുക. വിലാസം കോച്ചിംഗ് സെന്റർ ഫൊർ മൈനോറിറ്റി യൂത്ത്, ചേരമാൻ ജുമാമസ്ജിദ് ബിൽഡിംഗ്, കൊടുങ്ങല്ലൂർ, തൃശൂർ. ഫോൺ: 0480 2804859,7994324200, 9847276657.