nira

തൃശൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 'നിറവ് 2023' പ്രദർശന വിപണന മേളയ്ക്ക് തുടക്കം. ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അങ്കണത്തിൽ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. കോർഷറേഷൻ കൗൺസിലർ റെജി തോമസ് അദ്ധ്യക്ഷനായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കെസ്‌റു, ജോബ് ക്ലബ്, ശരണ്യ, നവജീവൻ, കൈവല്യ തുടങ്ങിയ സ്വയം തൊഴിൽ പദ്ധതികളിലെ സംരംഭകരാണ് മേളയിലുള്ളത്. മുത്ത് കൊണ്ടുണ്ടാക്കിയ വാനിറ്റി ബാഗുകൾ, പൂപാത്രങ്ങൾ, നക്ഷത്രങ്ങൾ, മറ്റ് കരകൗശല വസ്തുക്കൾ, നെൽക്കതിർ കൊണ്ടുണ്ടാക്കിയ കരകൗശല ഉത്പന്നങ്ങൾ, ഹോം മെയ്ഡ് കേക്കുകൾ, വിവിധ കൂൺ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, സോപ്പ് തുടങ്ങിയവയുണ്ട്. രാവിലെ പത്ത് മുതൽ ആറ് വരെയാണ് മേള. 23ന് സമാപിക്കും.