vilayiruthi

കൊടുങ്ങല്ലൂർ: തീരദേശത്തിന്റെ സ്വന്തം വ്യവസായ മേഖലയായ അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപാദന കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പൊമ്പാനോ ഹാച്ചറി, ഓരു ജല വിത്തുൽപാദന കേന്ദ്രം തുടങ്ങിയവയുടെ നവീകരണ പ്രവർത്തനം ഇ.ടി.ടൈസൺ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി. അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപാദന കേന്ദ്രത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ പതിനൊന്ന് കോടിയുടെ നവീകരണമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ആറ് പദ്ധതികളിൽ രണ്ടെണ്ണം പൂർത്തിയാക്കും. നിലവിൽ പൂർത്തീകരിക്കേണ്ട നിർമ്മാണ പ്രവർത്തനം സമയബന്ധിതമായി ജനുവരി 31ന് മുമ്പ് പൂർത്തീകരിക്കണമെന്നും എം.എൽ.എ നിർദ്ദേശിച്ചു. തൃശൂർ നിർമ്മിതി കേന്ദ്രം പ്രൊജക്ട് മാനേജർ ഷീജ ഫ്രാൻസിസ്, അഴീക്കോട് ചെമ്മീൻ വിത്തുൽപാദന കേന്ദ്രം മേഖല അസി.ഡയറക്ടർ ഡോ.സി.സീമ, ഇ.ആർ.സുമേഷ്, മേഘമോഹൻ, കെ.എസ്.സനൂപ്, പി.കെ.ഷാനി, ദേവിചന്ദ്രൻ എന്നിവർ പങ്കെടുത്തു.