1

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന്റെ മുഖ്യ പങ്കാളികളായ എങ്കക്കാട് ദേശത്തിന്റെ വിളംബരപത്രിക പ്രകാശനം ക്ഷേത്ര സന്നിധിയിൽ നടന്നു. കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ പ്രകാശനകർമ്മം നിർവഹിച്ചു. എങ്കക്കാട് ദേശം രക്ഷാധികാരികളായ കടമ്പാട്ട് ഗോപാലകൃഷ്ണൻ, കടമ്പാട്ട് നാരായണൻ കുട്ടി എന്നിവർ ചേർന്ന് ആദ്യ പ്രതി ഏറ്റുവാങ്ങി. സുവനീയർ എഡിറ്റർ പ്രൊഫ. ഡി. നീലകണ്ഠൻ, രാജൻ പുത്തൻ വീട്ടിൽ, പൂരം ചീഫ് കോ- ഓർഡിനേറ്റർ വി. സുരേഷ് കുമാർ, വടക്കാഞ്ചേരി ദേശം ഭാരവാഹികളായ സി.എ. ശങ്കരൻ കുട്ടി, പി.എൻ. വൈശാഖ്, കുമരനെല്ലൂർ ദേശം ഭാരവാഹികളായ കെ. ബാലകൃഷ്ണൻ, പി.എ. വിപിൻ, പി. രാജൻ, ദേവസ്വം ഓഫീസർ ജി. ശ്രീരാജ്, ഉപദേശക സമിതി പ്രസിഡന്റ് വി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.