1

തൃശൂർ: ചാലക്കുടി അന്നനാട് വേലുപ്പിള്ളി ബാലശാസ്താ ക്ഷേത്രത്തിലെ ഉത്രം വിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് നൽകുന്ന ശ്രീബാലശാസ്താ പുരസ്‌കാരം ഈവർഷം പെരുവനം സതീശൻ മാരാർക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 25ന് നടക്കുന്ന ചടങ്ങിൽ ഒരു പവൻ സ്വർണത്തിൽ ആലേഖനം ചെയ്ത ബാലശാസ്താ രൂപവും പ്രശസ്തിപത്രവും നൽകും. 20 വർഷത്തിലധികമായി ഉത്രം വിളക്കിന്റെ പഞ്ചാരിയുടെ പ്രമാണം പെരുവനം സതീശൻ മാരാർക്കാണ്. വാർത്താ സമ്മേളനത്തിൽ ദേവസ്വം പ്രസിഡന്റ് കെ.പി. ബാബു, പ്രദീപ് പുഞ്ചപ്പറമ്പിൽ, കെ. രാമചന്ദ്രൻ നായർ, എ.കെ. നാരായണൻ, കെ.എസ്. പ്രദീപ് എന്നിവർ പങ്കെടുത്തു.