തൃശൂർ: പൂരം പ്രദർശനത്തിന് വടക്കുന്നാഥ ക്ഷേത്ര മൈതാനം സൗജന്യമായി വിട്ടുനൽകാൻ കൊച്ചിൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ. തറവാടകയിനത്തിൽ ഭീമമായ തുക ആവശ്യപ്പെടുന്നത് പൂരത്തെ പ്രതിസന്ധിയിലാക്കും. ധൂർത്തും അഴിമതിയും മൂലമുള്ള പ്രതിസന്ധി മറികടക്കാൻ പൂരത്തിന്റെ അടിത്തറ തകർക്കരുത്. പ്രദർശനത്തിൽ നിന്ന് കിട്ടുന്ന പണം ഉപയോഗിച്ചാണ് പൂരം ഭംഗിയായി നടത്തുന്നത്. അതിനാൽ മൈതാനം സൗജന്യമായി വിട്ടു നൽകണം. 2022 ൽ 39 ലക്ഷം വാടക ലഭിച്ച മൈതാനത്തിന് 2023ൽ 2.2 കോടി വാടക ആവശ്യപ്പെടുന്നത് നീതീകരണമില്ലാത്ത കൊള്ളയാണെന്നും അനീഷ് കുമാർ പറഞ്ഞു.