1

തൃശൂർ: പുലരി ചിൽഡ്രൻസ് വേൽഡിന്റെ കഥ, കവിത, ചിത്രരചനാ അവാർഡുകൾ പ്രഖ്യാപിച്ചു. ദേവലക്ഷ്മി, ഇ.എൻ. സമീറ, കെ.ജെ. മഞ്ജിമ (ചെറുകഥ), പി.എം. ദിൽഷ, അൽഹ, ശ്രീവിദ്യ ശ്രീരാജ് (കവിത), നദിയ പി. ബാബു, ഇഷ എം. കപിൽ, പി.ആർ. നിരഞ്ജന (ചിത്രരചന) എന്നിവർക്കാണ് പുരസ്‌കാരമെന്ന് പ്രസിഡന്റ് ഡോ. കെ.ജി. വിശ്വനാഥൻ, സെക്രട്ടറി സി.ആർ. ദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29ന് ജവഹർ ബാലഭവനിൽ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ സി.ആർ. ദാസിന്റെ പുസ്തക പ്രകാശനവും നടക്കും. പ്രകാശനം മന്ത്രി കെ. രാജൻ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ താര അതിയേടത്ത്, കോലഴി നാരായണൻ, സുരേഷ് കോമ്പാത്ത് എന്നിവരും പങ്കെടുത്തു.