തൃശൂർ: ആദ്യകാല ഹാർമോണിസ്റ്റ് അന്നമനട പരമന്റെ പേരിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പരമൻ പുരസ്‌കാരം പി. ജയചന്ദ്രന് സമ്മാനിക്കുമെന്ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25000 രൂപയും പ്രശ്‌സതി പത്രവും ശിൽപ്പവുമാണ് പുരസ്‌കാരം. പുരസ്‌കാര വിതരണം ജനവരി 26ന് വൈകിട്ട് ആറിന് അന്നമനട എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. ഇതോടനുബന്ധിച്ച് ജയചന്ദ്രന്റെ ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തി മത്സരവുമുണ്ടാകും. വാർത്താസമ്മേളനത്തിൽ അന്നമനട ബാബു രാജ്, കെ.എൻ. വേണി, കലാഭവൻ ഡെൻസൺ എന്നിവരും പങ്കെടുത്തു.