1

തൃശൂർ: മദർ ആശുപത്രിയുടെയും റോട്ടറി ക്ലബ് ഒഫ് തൃശൂർ സിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 'ചലനം 2024' എന്ന പേരിൽ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ ചെലവ് വരുന്ന ശസ്തക്രിയ ഒരു ലക്ഷം രൂപയ്ക്ക് നടത്തികൊടുക്കും. ഇന്ന് വൈകീട്ട് നാലിന് കളക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ കെ.ആർ. രാജീവ്, ജോൺസൺ ചീരൻ, കെ.ജി. ദേവാനന്ദ്, ഡോ. ഫ്രാൻസി ജോസഫ്, പോൾ വർഗീസ് എന്നിവർ പങ്കെടുത്തു.