tiger-

തൃശൂർ: ക്വാറന്റൈൻ കേന്ദ്രവും ആശുപത്രിയുമെല്ലാം സജ്ജമായതിനാൽ കാട്ടിൽ നിന്ന് പിടികൂടുന്ന മൃഗങ്ങളാൽ പുത്തൂർ സുവോളജിക്കൽ പാർക്ക് ലൈവ്. തൃശൂർ മൃഗശാലയിൽ നിന്ന് മയിലുകളെ എത്തിച്ചതിനു പിന്നാലെ പക്ഷികളും കടുവകളും കുരങ്ങുമെല്ലാം എത്തിയത് പാർക്കിനെ ശ്രദ്ധാകേന്ദ്രമാക്കി. വിദേശമൃഗങ്ങളെ കൊണ്ടുവരുന്നതിന് നിയോഗിച്ച ഏജൻസികളുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഏത് മൃഗങ്ങളെയും കാടുകളിൽ നിന്ന് പിടികൂടേണ്ടി വന്നാൽ പാർപ്പിക്കാനുളള എല്ലാം സൗകര്യവുമുള്ളത് പുത്തൂരിൽ മാത്രം. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയായ പാർക്ക് ഉടൻ തുറക്കാനാകുമെന്നാണ് വിവരം. തൃശൂർ മൃഗശാലയിൽനിന്ന് പാർക്കിലേക്ക് ജീവികളെ മാറ്റുന്നതിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നു. ഏതാണ്ട് പത്ത് ശതമാനം നിർമ്മാണം മാത്രമാണ് ബാക്കിയുളളത്. പക്ഷികൾ, കുരങ്ങുകൾ, കാട്ടുപോത്ത്, ചീങ്കണ്ണി, മാൻ, പുലി, ജിറാഫ് തുടങ്ങിയവയുടെ ആവാസസ്ഥലങ്ങൾ, ഓറിയന്റേഷൻ സെന്റർ, ടിക്കറ്റ് കൗണ്ടർ, എലിവേറ്റഡ് നടപ്പാത, ഡൈവേഴ്‌സിറ്റി സെന്റർ എന്നിവയുടെ നിർമാണവും കഴിഞ്ഞു.


സൗകര്യങ്ങൾ:


നിലവിലുളളത്:

പിടികൂടുന്നവയെല്ലാം മൃഗശാലയിലാകരുത്

പിടികൂടുന്ന മൃഗങ്ങളെയെല്ലാം പാർക്കുകളിലേക്കും മൃഗശാലയിലേക്കും കൊണ്ടുവന്ന് പാർപ്പിക്കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്. പരിക്കുകൾ ഭേദപ്പെട്ടാൽ കാടുകളിലേക്ക് വിടണം. മൃഗങ്ങളെ പ്രദർശിപ്പിക്കുന്നതും ശരിയല്ലെന്ന വാദവുമുണ്ട്. മൃഗങ്ങൾക്ക് സ്വൈര്യമായി വിഹരിക്കാനുള്ള അവസരം ഒരുക്കണമെന്നും ഫ്രണ്ട്‌സ് ഒഫ് സൂ അടക്കം ആവശ്യപ്പെടുന്നു. പത്തുവർഷം മുൻപേ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മൃഗങ്ങളെ മാറ്റുമ്പോൾ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിലുണ്ടായിരുന്നു. കൂടുതൽ ഉദ്യോഗസ്ഥരുടെ സാമീപ്യം പോലും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

പാർക്കിൽ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചുകഴിഞ്ഞു. മൃഗങ്ങൾക്ക് വിദഗ്ദ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ കഴിയും.

- ആർ. കീർത്തി, പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ


പിടികൂടുന്ന മൃഗങ്ങളുടെ ആരോഗ്യം വീണ്ടെടുത്താൽ വനത്തിലേക്ക് തന്നെയാണ് വിടേണ്ടത്. മറിച്ച് പാർക്കുകളിൽ മൃഗങ്ങളുടെ എണ്ണം കൂട്ടാൻ ഉൾപ്പെടുത്തരുത്.

- എം. പീതാംബരൻ മാസ്റ്റർ, സെക്രട്ടറി, ഫ്രണ്ട്‌സ് ഒഫ് സൂ