1

തൃശൂർ: മാനേജ്‌മെന്റ് ഒഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോഡേഴ്‌സ് എന്ന വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. 2024 ജനുവരി ബാച്ചിലേക്കാണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്. ആറ് മാസം ദൈർഘ്യമുള്ള കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. പ്‌ളസ് ടുവാണ് യോഗ്യത. അപേക്ഷകർക്ക് പ്രായപരിധി ബാധകമല്ല. സ്‌കൂൾ അദ്ധ്യാപകർ, സ്‌പെഷ്യൽ എജ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. വിവരങ്ങൾക്ക് ഫോൺ: 9746761000.