തൃശൂർ: കോർപറേഷൻ പരിസരത്തും, എം.ഒ റോഡിലും, കൗൺസിൽ തീരുമാനങ്ങളില്ലാതെ നൂറോളം പരസ്യ ബോർഡുകൾ സ്ഥാപിച്ചതിൽ വൻഅഴിമതിയാണ് മേയറും എൽ.ഡി.എഫ് നേതൃത്വവും നടത്തിയതെന്ന് ആരോപിച്ച് എം.ഒ റോഡിലെ പരസ്യ ബോർഡിൽ പഴയ ചാക്ക് കൊണ്ടു മൂടി കോൺഗ്രസ് പ്രതിഷേധ സമരം. പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ സമരം ഉദ്ഘാടനം ചെയ്തു. പരസ്യ ബോർഡുകൾ ഉടൻ നീക്കിയില്ലെങ്കിൽ കോൺഗ്രസ് കൗൺസിലർമാർ നീക്കുമെന്ന് രാജൻ ജെ. പല്ലൻ പറഞ്ഞു. ഉപനേതാവ് ഇ.വി. സുനിൽരാജ് അദ്ധ്യക്ഷനായി. എബി വർഗീസ്, ജയപ്രകാശ് പൂവ്വത്തിങ്കൽ, ശ്യാമള മുരളിധരൻ, വിനേഷ് തയ്യിൽ, ലീല വർഗീസ്, മേഫി ഡെൽസൺ, അഡ്വ. വില്ലി, റെജി ജോയ്, നിമ്മി റപ്പായി എന്നിവർ പ്രസംഗിച്ചു.